ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കരാർ നടപടികൾ റദ്ദാക്കി നെഹ്റു ട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എയ്ക്ക് വീണു പരിക്കേറ്റ സംഭവത്തിൽ ആരോപണവിധേയരായ ‘ഓസ്കാർ ഇവന്റ്സിന്’ നടത്തിപ്പ് ചുമതല നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.(Nehru Trophy Boat Race Society Cancels Controversial Event Management Tender)
പന്തൽ, സ്റ്റേജ് മാനേജ്‌മെന്റ് തുടങ്ങിയ ക്രമീകരണങ്ങൾക്കായി പുതിയ ഏജൻസികളിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ജൂലൈ 31 വരെ ടെൻഡറുകൾ സമർപ്പിക്കാം. വെള്ളിയാഴ്ച ചേർന്ന സൊസൈറ്റി യോഗത്തിലാണ് ഓസ്കാർ ഇവന്റ്സിന് കരാർ നൽകാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ അതിരൂക്ഷമായ എതിർപ്പ് ഉയർത്തുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വള്ളംകളി പോലുള്ള ഒരു വൻകിട പരിപാടിയുടെ നടത്തിപ്പ് അപകടത്തിൽപ്പെട്ട കമ്പനിയെ ഏൽപ്പിക്കുന്നതിലും, കരാർ നൽകിയതിന് പിന്നിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിലും ചോദ്യങ്ങൾ ഉയർന്നു. വിഷയത്തിൽ ഉമ തോമസ് എം.എൽ.എയും കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Story Summary
The NTBR Society has cancelled the controversial event management tender awarded to Oscar Events for the 72nd Nehru Trophy Boat Race following strong objections from Congress leaders, including MLA Uma Thomas. The decision comes due to safety concerns and allegations surrounding the firm’s involvement in a recent accident at Kaloor Stadium. A fresh tender has been invited until July 31.


