കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് വിടപറഞ്ഞത്. നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമാണ് കൊല്ലത്ത് നടന്നത്.
ബുധനാഴ്ച രാവിലെ ടി.എസ്. കനാലിൽ കാട്ടിൽകടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സന്ധ്യയുടെ അമ്മ ഭാസുര മരണപ്പെട്ടത്. ഏറെ നാളായി വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു ഭാസുര.
സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് വൈകിട്ട് നാല് മണിയോടെ വള്ളിക്കാവിലെ വീട്ടുവളപ്പിൽ ഇരുവർക്കും ഒന്നിച്ചു സംസ്കാര ചടങ്ങുകൾ നടന്നു.
അങ്കുഷ്, അക്ഷയ എന്നിവരാണ് സന്ധ്യയുടെ മക്കൾ. പരേതനായ ശിവദാസനാണ് ഭാസുരയുടെ ഭർത്താവ്. ശിവജിത്ത് മറ്റൊരു മകനാണ്.
Story Summary: In a tragic incident in Kollam, 50-year-old Sandhya’s body was recovered from the T.S. Canal, and hours later, her bedridden mother Bhasura (80) also passed away. Both were cremated together at their residential premises in Vallikavu.


