കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിന് പിന്നാലെ പ്രതിയെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് പുതിയ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം നൽകിയ അറസ്റ്റ് അപേക്ഷയിൽ കോടതി ഔദ്യോഗികമായി തീരുമാനമെടുക്കും മുൻപേ തന്നെ റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി ഹാജരായിരുന്നു.
മുൻപ് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കോടതി റാമിനെ വിട്ടയച്ചിരുന്നു. തുടർന്ന് പിഴവുകൾ തിരുത്തി കൃത്യമായ അനുമതി വാങ്ങിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം രണ്ടാം ഘട്ട അറസ്റ്റിലേക്ക് കടന്നത്. കേസിൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും.
b
Dr. M.K. Ram, who was re-arrested in connection with the death of Anjarakandy Dental College student Nithin Raj, has been remanded to 14 days of judicial custody by the Thalassery Principal Sessions Court and shifted to Kannur Sub-Jail.


