HomeBusinessഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി യെസ് ബാങ്ക് സഹകരിക്കും; നാല് പ്രധാന അന്താരാഷ്ട്ര...

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി യെസ് ബാങ്ക് സഹകരിക്കും; നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ ടീം ഇന്ത്യയുടെ റീട്ടെയിൽ ബാങ്കിംഗ് പങ്കാളിയാകും | Yes bank ioa partner 2026

കൊച്ചി: 2026-ൽ നടക്കുന്ന നാല് പ്രധാന അന്താരാഷ്ട്ര കായികമേളകളിൽ അണിനിരക്കുന്ന ടീം ഇന്ത്യയുടെ ഔദ്യോഗിക ‘റീട്ടെയിൽ ബാങ്കിംഗ് പങ്കാളി’യായി പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് (Yes bank ioa partner 2026) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി (IOA) സഹകരിക്കുന്നു. 2026 കോമൺവെൽത്ത് ഗെയിംസ് (ഗ്ലാസ്ഗോ), ഏഷ്യൻ ഗെയിംസ് (ഐച്ചി-നാഗോയ), യൂത്ത് ഒളിമ്പിക് ഗെയിംസ് (ഡാകർ), ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസ് (റിയാദ്) എന്നീ മേളകളിൽ 100-ലധികം കായിക ഇനങ്ങളിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് യെസ് ബാങ്ക് പിന്തുണ നൽകും.

2024 പാരിസ് ഒളിമ്പിക്സിൽ ടീം ഇന്ത്യയുടെ ബാങ്കിംഗ് പങ്കാളിയായിരുന്ന യെസ് ബാങ്ക്, ഈ പുതിയ കരാറിലൂടെ കായിക രംഗവുമായുള്ള തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ വടർത്തുന്നതിനും ഈ പങ്കാളിത്തം സഹായകമാകുമെന്ന് ബാങ്ക് അറിയിച്ചു.

കായികരംഗം രാജ്യത്തെ പ്രചോദിപ്പിക്കുന്ന വലിയൊരു ശക്തിയാണെന്നും, അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിന്റെ അഭിമാനമുയർത്തുന്ന ടീം ഇന്ത്യയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും യെസ് ബാങ്ക് എം.ഡി.യും സി.ഇ.ഒയുമായ വിനയ് എം. ടോൺസ് പറഞ്ഞു.

രാജ്യത്തെ കായിക മേഖലയുടെ വികസനത്തിനും അന്താരാഷ്ട്ര വേദികളിൽ മത്സരരംഗത്തുള്ള ഇന്ത്യൻ താരങ്ങൾക്ക് സമഗ്രമായ പിന്തുണ ഉറപ്പാക്കുന്നതിനും യെസ് ബാങ്കുമായുള്ള ഈ സഹകരണം ഏറെ പ്രയോജനപ്പെടുമെന്ന് ഐ.ഒ.എ പ്രസിഡന്റ് ഡോ. പി.ടി. ഉഷ പ്രതികരിച്ചു.

Story Summary:
YES Bank has partnered with the Indian Olympic Association (IOA) as Team India’s official retail banking partner for four major international sporting events in 2026, including the Commonwealth Games and Asian Games. Building on its Paris 2024 partnership, YES Bank will support Indian athletes across 100+ sporting disciplines.

WhatsApp Channel Banner

Latest updates

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095...

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ്...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ: അഹ്മദ്‌നഗറിൽ മൗനവ്രത സമരം അനുഷ്ഠിച്ച്...

അഹ്‌മദ്‌നഗർ: ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വ്യാഴാഴ്ച രണ്ട് മണിക്കൂർ നീണ്ട മൗനവ്രത...

‘CJPയുമായി എത്ര സമയം വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാർ, JP...

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയിൽ പ്രക്ഷോഭം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച...

‘നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ചർച്ചയ്ക്ക് തയ്യാറാണ്’; വിദ്യാർഥി സമരക്കാർക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യത്ത് ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ, സമരക്കാർക്ക് വീണ്ടും ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഔദ്യോഗിക ക്ഷണം നൽകി. വിദ്യാർഥി സംഘടനയായ സി.ജെ.പിക്കും പ്രതിഷേധ പ്രതിനിധികൾക്കും ചർച്ചയ്ക്ക്...

‘വിദ്യാർത്ഥികൾക്കൊപ്പം ഉറച്ചുനിൽക്കും’: ഭരണഘടനയുടെ ആമുഖം വായിച്ച് സുപ്രീം കോടതി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് സുപ്രീം കോടതി വളപ്പിൽ ഭരണഘടനയുടെ ആമുഖം വായിച്ച് മുതിർന്ന അഭിഭാഷകർ. 'ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക'...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....