കൊച്ചി: വറുത്ത മീനിന് ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ കത്തിയെടുത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹോട്ടൽ പങ്കാളികളിലൊരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.(Hotel Owner Stabs Chef Over Fish Fry Taste Issue In Angamaly Karukutty)
ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കഴിക്കാനായി ഓഡർ ചെയ്ത ഫിഷ് ഫ്രൈക്ക് രുചിയില്ലെന്ന് പറഞ്ഞ് ഉവൈസ് റിയാസുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഹോട്ടലിലെ ഫ്രീസർ കേടായതാണ് മീനിന്റെ ഗുണനിലവാരം കുറയാൻ കാരണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഇത് നന്നാക്കാൻ ഉടമകൾ തയ്യാറായില്ലെന്നും റിയാസ് മറുപടി നൽകി.
ഇതിൽ പ്രകോപിതനായ ഉവൈസ്, റിയാസിനെ കയ്യേറ്റം ചെയ്യുകയും അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ കൈക്ക് ആഴത്തിൽ മുറിവേറ്റ റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
A hotel chef in Angamaly, Karukutty was stabbed and injured by one of the hotel’s co-owners following an altercation over the taste and quality of a fish fry. The Angamaly police registered a case against the owner, Muhammed Uwais, and launched an investigation.


