തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം സമർപ്പിക്കും. യാത്രയിലായതിനാൽ ഈ മാസം 21-ഓടെ മറുപടി നൽകാം എന്നായിരുന്നു അജിത് കുമാറിന്റെ മുൻ നിലപാട്.(ADGP MR Ajith Kumar To Submit Explanation To DGP Today On Alappuzha Assault Case Tampering Charges)
അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശുപാർശ സഹിതം അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറും. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിന്മേലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി തേടിയത്. തുടക്കത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചില വ്യക്തതകൾ വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി തിരികെ നൽകിയിരുന്നു. എന്നാൽ, സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകളോടെയാണ് എസ്ഐടി വീണ്ടും റിപ്പോർട്ട് നൽകിയത്.
അജിത് കുമാറിന്റെ പ്രമോഷൻ പരിഗണിക്കുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിലെത്തുമോ എന്നതിലാണ് ഇപ്പോൾ ആകാംക്ഷ. എഡിജിപി നൽകുന്ന വിശദീകരണം തള്ളുമോ അതോ സ്വീകരിക്കുമോ എന്നതും, ഡിജിപി സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ എന്ത് നടപടിയാകും ശുപാർശ ചെയ്യുക എന്നതുമാണ് കേസിൽ ഇനി നിർണായകമാകുന്നത്.
Story Summary
ADGP M R Ajith Kumar will submit his explanation to the Kerala DGP today regarding allegations of tampering with evidence in the Alappuzha Youth Congress assault case involving the former Chief Minister’s gunmen. The DGP is expected to forward the final report to the state government along with his recommendations after evaluating Ajith Kumar’s reply.


