തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം കാരക്കാട് ലെയ്നിലെ വീട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെൽഡിംഗ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലാളിയുടെ വിരലുകൾ അറ്റുപോയ സംഭവത്തിന് പിന്നിൽ വൻ സ്ഫോടകവസ്തു ശേഖരമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.(Karakkamandapam blast, Investigation underway)
ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് 38 ഡിറ്റണേറ്ററുകൾ കണ്ടെടുത്തു. പാറമടകളിലും ക്വാറികളിലും ഉപയോഗിക്കുന്ന അതിശക്തമായ സ്ഫോടകവസ്തുക്കളാണിവ.
സിമന്റ് തറയ്ക്കടിയിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നതായാണ് സൂചന. വെൽഡിംഗ് തൊഴിലാളിയായ സഹായരാജിന്റെ (45) ഇടതുകൈയിലെ നാല് വിരലുകൾ സ്ഫോടനത്തിൽ അറ്റുപോയി.



