കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കുടകിൽ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ അറിയിച്ചു.(Nithin Raj Death Case Accused Dr MK Ram Arrested In Kodagu)
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് റാം ഒളിവിൽ പോയത്. തുടർന്ന് ഇയാളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. നേരത്തെ ഇയാളെ തിരഞ്ഞ് അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിൽ എത്തിയിരുന്നെങ്കിലും അവിടെ നിന്ന് റാം തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
തിരിച്ചറിയാതിരിക്കാൻ താടി വെച്ച് രൂപം പൂർണ്ണമായും മാറ്റിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഡോ. റാമിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
Story Summary
Dr. M.K. Ram, a teacher accused in the suicide case of Anjarakandy Dental College student Nithin Raj, was arrested by the Crime Branch from Kodagu after months on the run. Following the Supreme Court’s rejection of his anticipatory bail, the accused altered his appearance with a beard and hid in Karnataka and Andhra Pradesh before being captured.


