കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ശനിയാഴ്ചത്തെ വിപണി വിലയിൽ നിന്നും പവന് 120 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,200 രൂപയിലെത്തി.(Gold Price Rise In Kerala Sovereign Price hikes today )
ഗ്രാം വിലയിലും ആനുപാതികമായ വർദ്ധനവ് പ്രകടമായിട്ടുണ്ട്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയർന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 13,135 രൂപയായിരുന്ന നിരക്ക്, പുതിയ വർദ്ധനവോടെ ഇന്ന് 13,150 രൂപയായി മാറി.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala witnessed a slight increase today, with sovereign gold rising by 120 rupees to reach 1,05,200 rupees. The price of 22-carat gold also saw a hike of 15 rupees per gram, taking the rate to 13,150 rupees amid global market fluctuations.


