HomeCrimeമകളെ വിവാഹം കഴിച്ചു നൽകിയില്ല: പിതാവും മകനും അനുഭവിച്ചത് ക്രൂരമായ പീഡനം,...

മകളെ വിവാഹം കഴിച്ചു നൽകിയില്ല: പിതാവും മകനും അനുഭവിച്ചത് ക്രൂരമായ പീഡനം, തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു | Father And Son Tortured

തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. വടശേരിക്കോണം സ്വദേശി അനിൽകുമാർ, അദ്ദേഹത്തിന്റെ ഇരുപതുകാരനായ മകൻ എന്നിവർക്ക് നേരെയാണ് ആസൂത്രിതമായ അക്രമമുണ്ടായത്.(Father And Son Tortured In Soundproof Room Over Marriage Rejection In Thiruvananthapuram)

സംഭവത്തിൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ച സുധീഷ്, സുഹൃത്ത് ഷംനാദ് എന്നിവരുൾപ്പെടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള, സുധീഷിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത കെട്ടിടത്തിലാണ് ക്രൂരത അരങ്ങേറിയത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന അനിൽകുമാറിനെ പണിയുണ്ടെന്ന് പറഞ്ഞ് പ്രതികൾ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അനിൽകുമാർ എത്തിയ ഉടൻ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയും കൈകൾ കൂട്ടിക്കെട്ടുകയും ചെയ്തു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ കെട്ടിടത്തിനുള്ളിൽ ഫൈബറും ഗ്ലാസും ഉപയോഗിച്ച് പ്രത്യേകം തയാറാക്കിയ സൗണ്ട് പ്രൂഫ് മുറിയിലായിരുന്നു മർദ്ദനം. അനിൽകുമാറിനെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം ഹെൽമറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു. അടിയേറ്റ് ഇയാളുടെ കൈ ഒടിഞ്ഞു. ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾക്ക് സമാനമായ വസ്തുക്കൾ വെച്ചുകെട്ടിയതായും പരാതിയുണ്ട്. മർദ്ദനദൃശ്യങ്ങൾ അക്രമികൾക്ക് തത്സമയം കാണാൻ മുറിയിൽ സിസിടിവി സംവിധാനവും ഒരുക്കിയിരുന്നു.

പിന്നീട്, പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് മകനെയും ഇതേ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു. പെൺകുട്ടിയുടെ അമ്മയെക്കൂടി ഇവിടെ എത്തിച്ചില്ലെങ്കിൽ അനിൽകുമാറിനെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതിനിടെ പ്രതികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട മകൻ അമ്മയെ വിവരമറിയിക്കുകയും ജനപ്രതിനിധികൾ വഴി വർക്കല പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഒളിവിൽ പോയിരുന്നു. ചങ്ങലയിൽ ബന്ധിക്കപ്പെട്ട് ചോരയൊലിക്കുന്ന നിലയിലായിരുന്ന അനിൽകുമാറിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Story Summary

A man and his 20-year-old son were brutally assaulted inside a custom-made soundproof room in Kilimanoor, Thiruvananthapuram, after refusing a marriage proposal for his daughter. The prime accused, Sudheesh, along with his accomplice Shamnad and three others, lured the victim under the pretext of a fabrication job, chained him, and filmed the torture via CCTV. Varkala police rescued the victim and launched a manhunt for the absconding gang.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...