HomeNationalപശ്ചിമ ബംഗാളിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം; നിരവധി വിദ്യാർത്ഥികൾക്ക്...

പശ്ചിമ ബംഗാളിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് | Murshidabad Train Accident

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ മുർഷിദാബാദിലെ ബെർഹാംപൂർ കർണസുബർണ റെയിൽവേ ക്രോസിലാണ് അപകടമുണ്ടായത് (Murshidabad Train Accident). വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ നിംതിത-കാട്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവേ ഗേറ്റ് തുറന്നുകിടന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ട്രെയിൻ കടന്നുപോയതിന് ശേഷം ഗേറ്റ് വീണ്ടും അടയ്ക്കാതിരുന്നതാണ് മറ്റൊരു ട്രെയിൻ വാനിലിടിക്കാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ റെയിൽവേ ഗേറ്റ്‌മാന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് വാൻ പൂർണ്ണമായും തകർന്നിട്ടുണ്ട്.

Summary: Several students were injured on Friday morning when the Nimtita-Katwa passenger train struck a school van at the Karnasubarna railway crossing in West Bengal’s Murshidabad. Eyewitnesses allege that the crossing gate was left open after one train passed, leading to the collision, and the incident has triggered an investigation into the gateman’s conduct.

Clickable Info Box