HomeNationalഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ; ജിന്ദ്-സോനിപ്പത്ത് റൂട്ടിൽ നാളെ പ്രധാനമന്ത്രി ഫ്ലാഗ്...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ; ജിന്ദ്-സോനിപ്പത്ത് റൂട്ടിൽ നാളെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും | Hydrogen-Powered Train

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹരിയാനയിലെ ജിന്ദിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യും (Hydrogen-Powered Train). ഹരിയാനയിലെ ജിന്ദിനും സോനിപ്പത്തിനുമിടയിലാണ് ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പാണിത്.

ജർമ്മനി, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രെയിൻ ഓടിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ട്രെയിനുകളിൽ നിന്ന് ജലബാഷ്പം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. ഇത് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന നിലവിലെ സംവിധാനങ്ങൾക്ക് പകരമുള്ള മികച്ചൊരു പരിസ്ഥിതി സൗഹൃദ ബദലാണ്.

ജിന്ദിൽ ഇതിനായി പ്രത്യേക ഹൈഡ്രജൻ സ്റ്റോറേജ്, റീഫ്യൂവലിംഗ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ (PESO) ലൈസൻസ് ഇതിനായി ലഭിച്ചിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച കണ്ടെത്തുന്നതിനുള്ള സെൻസറുകൾ, തീപിടുത്തം തടയാനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ട്രെയിനിലും റീഫ്യൂവലിംഗ് സ്റ്റേഷനിലും ഒരുക്കിയിരിക്കുന്നത്. തുടക്കത്തിൽ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക.

Summary: Prime Minister Narendra Modi will flag off India’s first hydrogen-powered train tomorrow in Haryana, operating between Jind and Sonipat. This initiative marks a significant step towards sustainable rail transportation, making India one of the few nations to utilize hydrogen fuel cell technology for cleaner mobility.

Clickable Info Box