HomeEntertainment'രാഷ്ട്രീയത്തിലിറങ്ങിയാൽ സിനിമ മാറ്റിവെക്കണം'; പവൻ കല്യാണെതിരെയുള്ള വിമർശനവുമായി നടി റോജ |...

‘രാഷ്ട്രീയത്തിലിറങ്ങിയാൽ സിനിമ മാറ്റിവെക്കണം’; പവൻ കല്യാണെതിരെയുള്ള വിമർശനവുമായി നടി റോജ | Roja Criticizes Pawan Kalyan

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നടി റോജ, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന സിനിമാ താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളോട് പൂർണ്ണമായി നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് (Roja Criticizes Pawan Kalyan). സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, നടൻ ചിരഞ്ജീവി എന്നിവരുടെ രാഷ്ട്രീയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചും തമിഴ് നടൻ വിജയ്യെ പ്രശംസിച്ചും റോജ സംസാരിച്ചത്. ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്യുമ്പോൾ ജനപ്രതിനിധികൾ സിനിമകൾക്കായി സമയം മാറ്റിവെക്കുന്നത് വോട്ടർമാരോടുള്ള വഞ്ചനയാണെന്ന് റോജ വ്യക്തമാക്കി.

തെലുങ്കിൽ ചിരഞ്ജീവി തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയതും, പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായിട്ടും ഹൈദരാബാദിൽ ഷൂട്ടിങ്ങിന് പോകുന്നതും റോജ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രവണതകൾ സിനിമാക്കാർക്ക് മൊത്തത്തിൽ ചീത്തപ്പേരുണ്ടാക്കുമെന്നും ഒരു സിനിമ പരാജയപ്പെട്ടാൽ നിർമ്മാതാവിന് മാത്രമാണ് നഷ്ടമെങ്കിൽ, രാഷ്ട്രീയത്തിൽ ജനങ്ങളുടെ അഞ്ച് വർഷത്തെ ജീവിതമാണ് നഷ്ടപ്പെടുന്നതെന്നും റോജ ഓർമ്മിപ്പിച്ചു. അതേസമയം, രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമകൾ പൂർണ്ണമായി മാറ്റിവെച്ച വിജയ് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ വലിയ മാന്യതയാണ് ഉണ്ടാക്കിക്കൊടുത്തതെന്നും താരം കൂട്ടിച്ചേർത്തു.

Summary: Actress Roja criticized actors-turned-politicians like Pawan Kalyan and Chiranjeevi for prioritizing film shoots over public service, calling it unfair to the voters who trusted them. She praised actor Vijay for stepping away from cinema to focus entirely on politics, stating that such dedication brings respect to the film industry.

Clickable Info Box