കൊച്ചി: ‘തൊപ്പി’ എന്ന പേരിൽ പ്രശസ്തനായ വിവാദ യൂട്യൂബർ നിഹാദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എറണാകുളം റൂറൽ സൈബർ പൊലീസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി നിലവിൽ ഒളിവിലാണ്. തുടർന്നാണ് പൊലീസിന്റെ ഈ നിർണായക നീക്കം.(YouTuber Thoppi, Lookout Notice Issued Against Controversial YouTuber Thoppi)
കേസിൽ മുൻകൂർ ജാമ്യം തേടി നിഹാദ് കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത എതിർപ്പാണുണ്ടായത്. പ്രതിയുടെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തതിന് പിന്നാലെയാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
നേരത്തെ വിവാദങ്ങളെ തുടർന്ന് തൊപ്പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പൂട്ടിയിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
The Ernakulam Rural Cyber Police have issued a lookout notice for controversial YouTuber Nihad, popularly known as ‘Thoppi’. The action comes as Nihad went into hiding following a case registered against him for sharing obscene content on YouTube. The police had strongly opposed his anticipatory bail plea in court, and his YouTube channel was recently shut down amidst the controversies.


