തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.(CJ Roy’s death, Investigation into real estate partners)
റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം ഇടപാടുകളിൽ സമ്മർദ്ദങ്ങളോ മറ്റോ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കും.
മരണത്തിന് പിന്നിലെ കാരണങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി റോയിയുടെ ഭാര്യയുടെ മൊഴി ഒരിക്കൽ കൂടി രേഖപ്പെടുത്തും. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ പൂർണ്ണരൂപം ലഭ്യമാക്കാൻ വിവിധ ബാങ്കുകൾക്ക് എസ്.ഐ.ടി കത്ത് നൽകി.

