കോട്ടയം: തനിക്കെതിരെ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ വിമർശനങ്ങൾ ഗൂഢലക്ഷ്യങ്ങളോടെയാണെന്നും ഇരുവരും മറുപടി അർഹിക്കുന്നില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധിയിൽ ആർക്കും പ്രവേശന വിലക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(NSS Chief Sukumaran Nair Rejects Vice President And Suresh Gopi Criticisms Over Mannam Samadhi Dispute)
എന്നാൽ പ്രോട്ടോക്കോളിന്റെ പേരിൽ നായയെ കയറ്റിയുള്ള പരിശോധനകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മന്നം സമാധി എൻ.എസ്.എസ് ഒരു ക്ഷേത്രം പോലെ കാണുന്ന വിശുദ്ധമായ സ്ഥലമാണ്. അങ്ങനെയുള്ള ഇടത്ത് ഇത്തരം പരിശോധനകൾ അംഗീകരിക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മന്നം സമാധിയിൽ ‘ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട’ എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ലെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. പ്രസ്താവനകളിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് എൻ.എസ്.എസ് നിലപാട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പെരുന്നയിൽ തടഞ്ഞെന്ന വാർത്തകളോടും സുകുമാരൻ നായർ പ്രതികരിച്ചു. ബജറ്റ് യോഗത്തിനുള്ളിൽ കയറാൻ സുരേഷ് ഗോപി ശ്രമിച്ചപ്പോഴാണ് അന്ന് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Story Summary
NSS General Secretary G. Sukumaran Nair dismissed the criticisms made by Vice President and Union Minister Suresh Gopi as politically motivated. Reaffirming that the Mannam Samadhi is treated like a temple, he stated that while anyone is welcome to visit, police security checks involving sniffer dogs will never be permitted inside the sacred space.

