HomeKeralaമുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ് | CM WhatsApp...

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസ് | CM WhatsApp Abuse Case

കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വാട്സാപ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർക്കെതിരെ കേസ്. മൂങ്കോട്ടുകോണം സ്വദേശി ടോമിക്കെതിരെ കാട്ടാക്കട പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. (CM WhatsApp Abuse Case)

കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെ ആക്ഷേപിച്ചും, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മോശം ഭാഷയിൽ ചീത്ത വിളിച്ചും ടോമി സംസാരിച്ചതായാണ് എഫ്.ഐ.ആറിൽ പറയുന്നത്. താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിലുള്ള പ്രതിഷേധമാണ് ഇത്തരമൊരു പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. ഇയാൾക്ക് രാഷ്ട്രീയ ചായ്‌വില്ലെന്നാണ് പ്രാഥമിക വിവരം.

Summary: KSRTC temporary conductor Tomy has been booked by Kattakada police for allegedly abusing the Chief Minister and the Home Minister in a WhatsApp group. The case was registered following a complaint by a Youth Congress activist, reportedly over frustrations regarding the delay in salary payments for temporary employees.

Clickable Info Box