കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് പിടിയിലായത്. പേരാമ്പ്രയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. (Drug Financial Transactions Arrest)
ലഹരിമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. പണം ലഭിച്ച ശേഷം മറ്റൊരു ഇടപാടുകാരൻ വഴി ലഹരിമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. കീർത്തനയുടെ അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ സഫാൻ എന്ന യുവാവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കീർത്തനയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കീർത്തനയെ റിമാൻഡ് ചെയ്തു.
Summary: K.C. Keerthana, a native of Maruthonkara, has been arrested for managing the financial transactions of a drug racket. Police identified that drug buyers were transferring money to her account, which had recorded lakhs of rupees in illicit transactions, and she has since been remanded by the court.

