HomeCrimeകണ്ടാൽ മിഠായി തന്നെ, എന്നാൽ ഒളിപ്പിച്ചത് രാസലഹരി!: തലശ്ശേരിയിൽ MDMAയുമായി യുവാവ്...

കണ്ടാൽ മിഠായി തന്നെ, എന്നാൽ ഒളിപ്പിച്ചത് രാസലഹരി!: തലശ്ശേരിയിൽ MDMAയുമായി യുവാവ് പിടിയിൽ | Thalassery massive MDMA drug bust

കണ്ണൂർ: തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി എക്സൈസും പൊലീസും. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 185 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി സ്വദേശി മുഹമ്മദ് സമീൽ എന്ന യുവാവിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ സൂക്ഷിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്ന് കണ്ടെടുത്തത്.(Thalassery massive MDMA drug bust youth arrested)

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് സമീലിന്റെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വീട്ടിലെ എയർ കൂളറിനുള്ളിലും മിഠായിപ്പൊതികളുടെ രൂപത്തിലും എം.ഡി.എം.എ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രതി മുൻപും ലഹരിമരുന്ന് ഇടപാടുകളിൽ പങ്കാളിയായിട്ടുണ്ടോ എന്നും, ഇയാൾക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നും അറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary

In a major drug bust in Thalassery, Kannur, the police arrested a local youth named Muhammad Sameel with 185 grams of MDMA. The synthetic drug was found wrapped in candy wrappers for distribution, and a subsequent raid at his house led to the recovery of more contraband hidden inside an air cooler.

Clickable Info Box