തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ പരസ്യമായി വ്യത്യസ്ത അഭിപ്രായങ്ങളുമായി മുതിർന്ന നേതാക്കൾ രംഗത്തെത്തി.(CPM Leaders Express Conflicting Views Over KK Ragesh Allegations On Divya S Iyer Transfer)
ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എം.ഡി പദവിയിൽ നിന്ന് മാറ്റാൻ മുൻപും ശ്രമങ്ങൾ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ വൻ കൊള്ളയാണ് നടന്നതെന്നും കടകംപള്ളി ആരോപിച്ചു. ഈ വിഷയത്തിൽ ഇ.പി. ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, ഭരണരംഗത്ത് ഉദ്യോഗസ്ഥരെ മാറ്റുന്നത് സർക്കാരിന്റെ സ്വാഭാവികമായ തീരുമാനമാണെന്ന് പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. ഒരു തീരുമാനത്തെ വിമർശിക്കുമ്പോൾ കെ.കെ. രാഗേഷ് അതിനുള്ള കൃത്യമായ കാരണങ്ങൾ കൂടി പൊതുസമൂഹത്തോട് വ്യക്തമാക്കണമായിരുന്നു എന്നും, എങ്കിൽ മാത്രമേ ആളുകൾക്ക് കാര്യം ബോധ്യപ്പെടുകയുള്ളൂ എന്നും ശ്രീമതി പറഞ്ഞു.
Story Summary
CPM leaders have expressed conflicting views over Kannur District Secretary K.K. Ragesh’s allegations regarding the transfer of former Vizhinjam Port MD Divya S. Iyer. While P.K. Sreemathi termed the transfer a routine government decision and stated that Ragesh should have clarified his reasons, Kadakampally Surendran claimed there were prior attempts to remove her. Kadakampally also alleged massive corruption in the Vizhinjam share transfer.

