തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ വൻ തർക്കവും പ്രതിഷേധവും. താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.(Congress Protest Over Temporary Teacher Recruitment At Kerala Kalamandalam Faces Student Backlash)
സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ പ്രധാന പരാതി. എന്നാൽ, കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ ശക്തമായ പ്രതികരണവുമായി കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ രംഗത്തെത്തി.
വി.സി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ വിദ്യാർത്ഥികൾ കൂട്ടത്തോടെ കൂകിവിളിച്ചു. തങ്ങളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നുവെന്ന് കാട്ടിയാണ് പ്രതിഷേധം.
Story Summary
Congress workers staged a sit-in protest outside the Vice Chancellor’s office at Kerala Kalamandalam in Thrissur against temporary teacher recruitment, alleging lack of clearance from the Culture Department. The protest faced stiff resistance from students who raised hoots and slogans against the political activists.

