വയനാട്: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.(Wayanad Rain Holiday Declared Kalladi Landslide Death Toll Four Seven Missing)
ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നദികളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു. വയനാടിന് പുറമെ കോഴിക്കോട് ജില്ലയിലും ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്.
അതിനിടെ, കനത്ത മഴയ്ക്കിടെ വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. തുരങ്ക പാതയ്ക്കായി നിർമ്മിച്ചിരുന്ന കൂറ്റൻ കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഉൾപ്പെടെ തകർന്നാണ് അപകടമുണ്ടായത്. മണ്ണിൽ കുടുങ്ങിക്കിടന്ന ആറുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഏഴുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
Story Summary
Wayanad District Collector has declared a holiday for all educational institutions, including professional colleges, tomorrow (Wednesday) due to a heavy rain Red Alert. Meanwhile, the death toll in the Kalladi tunnel site landslide has reached four. Six trapped people were rescued and hospitalized, while seven others remain missing under the debris. The Meppadi SI was also injured during the rescue operations.

