HomeKeralaപൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി: നാളെ SHOമാരുമായി ആഭ്യന്തരമന്ത്രിയുടെ അടിയന്തര യോഗം...

പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി: നാളെ SHOമാരുമായി ആഭ്യന്തരമന്ത്രിയുടെ അടിയന്തര യോഗം | Kerala Home Department

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ഘടനയിലും പ്രവർത്തന രീതിയിലും വലിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. എസ് എച്ച് ഒമാർ മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തസ്തികകളിൽ വൻ അഴിച്ചുപണിക്കാണ് സർക്കാർ തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായുള്ള ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.(Kerala Home Department To Restructure Police Force And Boost Operation Toofan)

ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ചർച്ചയും നടക്കും. നവീകരണ പ്രക്രിയകൾ വേഗത്തിലാക്കാനുള്ള അതിവേഗ ചർച്ചകളാണ് ആഭ്യന്തര വകുപ്പിൽ ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ എസ്.എച്ച്.ഒ തലത്തിലുള്ള പുതിയ പരിഷ്ക്കാരങ്ങൾ ഒരു മാസത്തിനകം തന്നെ പൂർത്തിയാക്കി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നിലവിലെ നീക്കം.

പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും പൂർണ്ണമായും ‘സർവീസ് സെന്ററുകളായി’ മാറ്റാനാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ശക്തമായ പോരാട്ടമായ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ഊർജ്ജിതമാക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമാകും. വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, നാളെ സംസ്ഥാനത്തെ മുഴുവൻ എസ്.എച്ച്.ഓമാരുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓൺലൈൻ വഴി നേരിട്ട് സംവദിക്കും.

Story Summary

The Home Department is set to restructure the Kerala Police force, transforming police stations into fully citizen-friendly service centers. Home Minister Ramesh Chennithala will hold an online meeting with all SHOs tomorrow to brief them on the changes, while a special squad will be formed to strengthen the anti-narcotic campaign ‘Operation Toofan’.

Clickable Info Box