HomeKeralaവിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റ വിവാദം: വിമത MLAമാർ നിലപാട് വ്യക്തമാക്കണമെന്ന്...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റ വിവാദം: വിമത MLAമാർ നിലപാട് വ്യക്തമാക്കണമെന്ന് MV ജയരാജൻ | M V Jayarajan

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. കരാർ പ്രകാരം അദാനി ഓഹരി കൈമാറുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്, എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.(M V Jayarajan Demands Clarification From Dissident MLAs On Vizhinjam Deal)

2015-ൽ ഉണ്ടാക്കിയ കരാറിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. 2035 വരെ സർക്കാരിന് റവന്യൂ വരുമാനം ലഭിക്കാത്ത രീതിയിലാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ യു.ഡി.എഫ് പാളയത്തിലുള്ള മൂന്ന് വിമത എംഎൽഎമാർ അന്ന് യു.ഡി.എഫിനൊപ്പമായിരുന്നില്ല.

ഈ ഡീലിനെ കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും, പ്രതിപക്ഷ നേതാവിന്റെ മംഗലാപുരത്തേക്കുള്ള ദുരൂഹ യാത്രയുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. കരാർ ലംഘനത്തിനെതിരെ കേന്ദ്ര സർക്കാരിന് കത്തെഴുതാനും നിയമനടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി തയ്യാറാവണമെന്ന് എം വി ജയരാജൻ ആവശ്യപ്പെട്ടു. ഇത് മുൻപുണ്ടായ തെറ്റുകൾ തിരുത്താനുള്ള ഒരു അവസരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Senior CPM leader M.V. Jayarajan has demanded that dissident MLAs clarify their stance on the Adani-MSC share transfer at Vizhinjam port, alleging a violation of the original contract signed by the UDF government in 2015. He urged the Chief Minister to take legal action and seek central intervention regarding the contract breach.

Clickable Info Box