HomeKeralaകോറോഹെൽത്ത് ജീവനക്കാരെ പിരിച്ചുവിട്ടത് കേന്ദ്ര ലേബർ കോഡുകളുടെ മറവിൽ; നിയമനടപടിയുമായും ശക്തമായ...

കോറോഹെൽത്ത് ജീവനക്കാരെ പിരിച്ചുവിട്ടത് കേന്ദ്ര ലേബർ കോഡുകളുടെ മറവിൽ; നിയമനടപടിയുമായും ശക്തമായ പ്രക്ഷോഭങ്ങളുമായും സിഐടിയു: വി. ശിവൻകുട്ടി | CorroHealth Mass Layoff Kerala

തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ-ടെക്നോളജി കമ്പനിയായ ’കോറോഹെൽത്ത്’ (CorroHealth Mass Layoff Kerala) കേരളത്തിലെ തങ്ങളുടെ ഓഫീസുകളിൽ നിന്ന് എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളുടെ മറവിലാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി. 750-ൽ അധികം തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടത്. കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിലൂടെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ പൂർണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനോ ജീവനക്കാരെ പിരിച്ചുവിടാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിയമമാണ് പുതിയ ലേബർ കോഡിലൂടെ 300 എന്ന പരിധിയിലേക്ക് കേന്ദ്രം ഉയർത്തിയത്. ഇതിന്റെ തത്സമയ ഫലമാണ് ഇപ്പോൾ കോറോ ഹെൽത്തിൽ കാണുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച തൊഴിലാളികളെ മാനേജ്മെന്റ് കൈകാര്യം ചെയ്ത രീതിയും ഒട്ടും അംഗീകരിക്കാനാകില്ല. തൊഴിൽ നിയമങ്ങളെ പൂർണ്ണമായും കാറ്റിൽ പറത്തി, ഏകപക്ഷീയമായി നടത്തുന്ന ഇത്തരം കൂട്ടപ്പിരിച്ചുവിടലുകൾ കേരളം പോലുള്ള ഒരു സംസ്ഥാനം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ഐടി ഹബ്ബുകളിലെ ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങളിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ഇത്തരം തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സിഐടിയു അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും. ഐടി, ഐടി അനുബന്ധ മേഖലകളിൽ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഇല്ലാത്തതാണ് മാനേജ്‌മെന്റുകൾക്ക് ഇത്തരം തൊഴിലാളി വിരുദ്ധ നടപടികൾ ധൈര്യപൂർവ്വം സ്വീകരിക്കാൻ കാരണമാകുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ മേഖലയിൽ ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്.

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകൾ നിലവിൽ പൂർണ്ണമായി നടപ്പിലാകാത്ത സാഹചര്യത്തിൽ, നിലവിലുള്ള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് (Industrial Disputes Act) പ്രകാരം ഇത്തരം നിയമവിരുദ്ധ പിരിച്ചുവിടലുകൾക്കെതിരെ ശക്തമായി പോരാടാൻ തൊഴിലാളികൾക്ക് നിയമപരമായ അവകാശമുണ്ട്. ഈ നിയമത്തിലെ ചാപ്റ്റർ വി-ബി (Chapter V-B) പ്രകാരം നൂറോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ലേ-ഓഫ് ചെയ്യാനോ, തൊഴിലാളികളെ പിരിച്ചുവിടാനോ, സ്ഥാപനം പൂട്ടിപ്പൂട്ടാനോ സർക്കാരിന്റെ മുൻകൂർ അനുമതി കർശനമായും വാങ്ങിയിരിക്കണം. കോറോ ഹെൽത്ത് മാനേജ്‌മെന്റ് ഈ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ പുറത്താക്കിയത് എന്നതിനാൽ ഇത് വ്യക്തമായ നിയമലംഘനമാണ്.

അതിനാൽ, ഈ നിയമവിരുദ്ധ പിരിച്ചുവിടലിനെതിരെ ലേബർ കമ്മീഷണർക്കും ലേബർ കോടതികൾക്കും മുന്നിൽ ‘ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്’ ആയി വിഷയം ഉന്നയിക്കാനും, തൊഴിലാളികളെ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും സിഐടിയു മുൻകൈ എടുക്കുമെന്ന് ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് വി. ഗോപാലഗൗഡ അധ്യക്ഷനായ സമിതിയെ നിയമിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ബിഎംഎസ് (BMS) ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളുടെയും അനുമതിയോടെയാണ് എൽഡിഎഫ് സർക്കാർ ഈ കാര്യത്തിൽ നിലപാട് എടുത്തിട്ടുള്ളത്. അതിനാൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാൻ സർക്കാർ മടിക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

Story Summary:
CITU State Secretary V. Sivankutty strongly condemned US-based healthcare tech firm CorroHealth for abruptly terminating around 800 employees from its offices in Kerala, alleging that the company exploited the Central Government’s new labour codes. He stated that raising the threshold for government approval for layoffs from 100 to 300 employees under the new codes has severely undermined worker security. Asserting that the new codes have not been fully implemented yet, Sivankutty said CITU will take legal action under Chapter V-B of the Industrial Disputes Act before Labour Courts and launch statewide protests against anti-worker practices in the IT sector. He also urged the state government to take swift action based on the Justice V. Gopala Gowda committee report.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....