ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉത്തം നഗർ സ്വദേശിയായ 22 വയസ്സുകാരനെയാണ് ഞായറാഴ്ച പുലർച്ചെയോടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിടിയിലായിരുന്ന പെൺകുട്ടിയെ പോലീസ് സുരക്ഷിതമായി മോചിപ്പിച്ചു.(Delhi Police Rescues Kidnapped Minor Girl And Arrests Rape Accused)
ജൂൺ 20 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ജൂൺ 23-നാണ് അമ്മ പോലീസിനെ സമീപിക്കുന്നത്. കുടുംബാംഗങ്ങൾ സ്വന്തം നിലയ്ക്ക് പെൺകുട്ടിയെ കണ്ടെത്താൻ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് മകളെ തട്ടിക്കൊണ്ടുപോയതാകാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി അവർ പോലീസിനോട് പറയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനും പെൺകുട്ടിയെ കണ്ടെത്താനും സാധിച്ചത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും തുടർ നടപടികൾക്കും വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
Story Summary
Delhi Police have rescued a 17-year-old girl who was kidnapped and raped in northeast Delhi. A 22-year-old suspect from Uttam Nagar has been arrested in connection with the crime, which came to light after the girl’s mother reported her missing since June 20.

