കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register case against BJP leaders for allegedly accepting money to cover up online fraud case)
ചേലാട് സ്വദേശിയുടെ മകനെതിരെയുള്ള പോലീസ് അന്വേഷണം ഒതുക്കിത്തീർക്കാം എന്ന് വിശ്വസിപ്പിച്ചാണ് നേതാക്കൾ പണം കൈപ്പറ്റിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി ഓൺലൈൻ തട്ടിപ്പ് പണം പിൻവലിച്ചു എന്നതുമായി ബന്ധപ്പെട്ട് കാസർഗോഡ് പോലീസ് അന്വേഷണം നടന്നിരുന്നു.
കേസിൽ നിന്ന് മകനെ ഒഴിവാക്കി നൽകാമെന്ന് നേതാക്കൾ ജോർജിന് വാഗ്ദാനം നൽകിയെന്നാണ് ആരോപണം. പല തവണകളായി 9,74,000 രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.



