ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ-20 നയത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. ‘ടീം ഭാരത്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ തെഹ്‌സീൻ പൂനവാലയാണ് പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്നത്. ഡൽഹി ജന്ദർ മന്തറിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് വാഹന ഉടമകൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.(E20 fuel protest, Protests Erupt In Delhi Over Mandatory E20 Ethanol Blended Petrol Rollout)
എഥനോൾ കലർത്തിയ ഇന്ധനം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയും എൻജിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നുവെന്നാണ് വാഹന ഉടമകളുടെ പ്രധാന പരാതി. ഇ-20 ഇന്ധനം നിർബന്ധമാക്കുന്നതിന് പകരം വിപണിയിൽ മറ്റ് ഓപ്ഷനുകൾ കൂടി ലഭ്യമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, പ്രതിഷേധക്കാർ ഉന്നയിക്കുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. എഥനോൾ കലർന്ന ഇന്ധനം എൻജിന് കേടുപാടുകൾ വരുത്തുമെന്നോ അത് പ്രാണികളെ ആകർഷിക്കുമെന്നോ ഉള്ളത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങളാണെന്ന് സർക്കാർ വാദിക്കുന്നു.
റേസിംഗ് കാറുകളിൽ ഉൾപ്പെടെ കാലങ്ങളായി ഉപയോഗിക്കുന്ന സുരക്ഷിതമായ ഇന്ധനമാണിതെന്നും, ഇ-20 റോൾഔട്ടിന് മുൻപായി എൻജിനുകളിൽ വിപുലമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തർക്കം മുറുകുന്നുഈ പ്രതിഷേധം ഒരു തരത്തിലുള്ള ‘ഇന്ധന സമര’മായി മാറുകയാണ്. ഡൽഹി പോലീസ് പ്രതിഷേധത്തിന് കർശന ഉപാധികളോടെ അനുമതി നൽകിയതായാണ് സൂചന. അനുമതി നിഷേധിച്ചാൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ വസതിക്ക് മുന്നിൽ സമരം നടത്തുമെന്ന് തെഹ്‌സീൻ പൂനവാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary
Protests are erupting in Delhi against the mandatory rollout of E20 ethanol-blended petrol, with activists led by Tehseen Poonawalla demanding greater consumer choice and transparency. While motorists claim the fuel reduces mileage and damages engines, the government insists the policy is scientifically validated and safe, dismissing the backlash as misinformation.

