കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി തീർപ്പാക്കി.(Attack On ED Officials, High Court Dismisses Plea For CBI Probe)
നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി. കേസിൽ ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അന്വേഷണം ശരിയായ ദിശയിൽ ആയതിനാൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. കൂടാതെ, ഇ.ഡി ഉദ്യോഗസ്ഥരുടെ പരിശോധന സംബന്ധിച്ച് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും, സുരക്ഷാ വീഴ്ചയോ ഇന്റലിജൻസ് പിഴവോ സംഭവിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ ഊന്നിപ്പറഞ്ഞു. പൊലീസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി ഹർജിക്കാരന്റെ ആവശ്യങ്ങൾ തള്ളുകയായിരുന്നു.
Story Summary
The Kerala High Court has dismissed a public interest litigation seeking a CBI investigation into the attack on ED officials near the residence of Pinarayi Vijayan during investigation. The court accepted the police report, which stated that 25 arrests have been made and the investigation is proceeding correctly, thereby rejecting the petitioner’s claims of a larger conspiracy.

