കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കി. നേരത്തെ പിടിച്ചെടുത്ത നാല് വാഹനങ്ങൾക്ക് പുറമെ, മറ്റ് നാല് വാഹനങ്ങൾ കൂടിയുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.(Dulquer Salmaan, Customs intensifies probe into Dulquer Salmaan luxury car case)
ഈ വാഹനങ്ങൾ കണ്ടെടുക്കുന്നതിനായി ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേസിൽ കസ്റ്റംസ് സംഘം നേരത്തെ ദുൽഖറിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വാഹന കള്ളക്കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും, കൈവശമുള്ള വാഹനങ്ങൾക്ക് കൃത്യമായ രേഖകളുണ്ടെന്നുമാണ് ദുൽഖർ നൽകിയ മൊഴി. വരും ദിവസങ്ങളിൽ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദുൽഖർ കോടതിയെ സമീപിച്ചിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാമെന്നും, വിട്ടുനൽകുന്നില്ലെങ്കിൽ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.
Story Summary
Customs authorities have intensified their investigation into the Bhutan luxury car smuggling case, seeking four additional vehicles allegedly in the possession of actor Dulquer Salmaan. While the actor has denied any knowledge of the illegal origins of his vehicles during previous interrogations, the customs unit is expanding its search across states as part of ‘Operation Numkhor.’

