തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala rain, IMD issues rain alerts for Kerala as heavy showers continue)
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കുക. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തുക. കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക.
Story Summary
Heavy rainfall continues across Kerala with the IMD issuing an orange alert for Kannur and Kasaragod and a yellow alert for nine other districts until Saturday. Authorities have warned of potential landslides, flooding, and traffic disruptions, while also strictly prohibiting fishing activities along the Kerala, Karnataka, and Lakshadweep coasts.

