തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തുനിന്ന് അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തന്നെ ഏകപക്ഷീയമായി നീക്കി പകരം അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി.(Kerala University Standing Counsel Adv Thomas Abraham Resigns Protesting Against VC Decision)
വൈസ് ചാൻസലറുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് തോമസ് എബ്രഹാം രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ വൈസ് ചാൻസലർക്ക് അധികാരമില്ലെന്നും, ആ അധികാരം സർവകലാശാലാ സിൻഡിക്കേറ്റിൽ മാത്രമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
സർവകലാശാലാ നിയമത്തിലെ സെക്ഷൻ 10 (13) ഉപയോഗിച്ച് സിൻഡിക്കേറ്റിന്റെ അധികാരത്തെ അട്ടിമറിക്കാൻ വിസിക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിസിയുടെ ഈ നടപടി നിയമവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Story Summary
Kerala University Standing Counsel Adv. Thomas Abraham resigned, protesting against Vice-Chancellor Dr. Mohanan Kunnummal for unilaterally removing him and appointing Adv. Girija Gopal. Abraham asserts that the VC lacks the authority to make such decisions, arguing that only the Syndicate possesses the power to appoint or remove the standing counsel.

