Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeKeralaഫുട്ബോൾ ഇതിഹാസം മെസിയും സൊഹ്‌റാൻ മംദാനിയുമടക്കം പൊന്നാനിയിലേക്ക്?: വമ്പൻ പ്രഖ്യാപനവുമായി കെ.പി....

ഫുട്ബോൾ ഇതിഹാസം മെസിയും സൊഹ്‌റാൻ മംദാനിയുമടക്കം പൊന്നാനിയിലേക്ക്?: വമ്പൻ പ്രഖ്യാപനവുമായി കെ.പി. നൗഷാദലി | MLA KP Naushad Ali

🎙️ Latest Podcast

മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, സൊഹ്‌റാൻ മാംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സംഗീതജ്ഞൻ എ.ആർ. റഹ്മാൻ തുടങ്ങിയ ആഗോള പ്രശസ്തരായ വ്യക്തിത്വങ്ങളെ പൊന്നാനിയിൽ എത്തിക്കാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട കുടുംബ സംഗമത്തിലാണ് എം.എൽ.എയുടെ ഈ അത്ഭുതകരമായ പ്രഖ്യാപനം.(MLA KP Naushad Ali Plans to Bring Messi and Shah Rukh Khan to Ponnani)

ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, ഗായിക ശ്രേയ ഘോഷാൽ എന്നിവരടക്കമുള്ള വലിയൊരു നിര പ്രമുഖരെയാണ് ബിനാലെയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. പ്രഖ്യാപിച്ചവരിൽ 75 ശതമാനം പേരെങ്കിലും പൊന്നാനിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എം.എൽ.എ അവകാശപ്പെട്ടു.

പ്രാദേശിക തലത്തിൽ വലിയൊരു സാംസ്കാരിക മുന്നേറ്റമാണ് ബിനാലെയിലൂടെ ലക്ഷ്യമിടുന്നതെന്നും, അതിഥികളുടെ സാന്നിധ്യം പൊന്നാനിയുടെ സാംസ്കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എയുടെ പ്രഖ്യാപനം വലിയ ചർച്ചയായിരിക്കുകയാണ്.

Story Summary

Ponnani MLA K.P. Naushad Ali has announced ambitious plans to invite global icons, including Lionel Messi, Shah Rukh Khan, A.R. Rahman, and New York City Mayor Zohran Mamdani, to Ponnani. The MLA expressed confidence that at least 75% of the invited celebrities would participate in the event.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.