Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaതൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു: യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ...

തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു: യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ | Woman and Newborn Found Dead

🎙️ Latest Podcast

തൃശൂർ: തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചിരുന്ന യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ലോഡ്ജിലെ 108-ാം നമ്പർ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman and Newborn Found Dead in Thrissur Lodge Room)

ജൂൺ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. പിന്നീട് മുറി തുറക്കാത്തതിനെത്തുടർന്ന്, ഒപ്പമെത്തിയ സുഹൃത്തായ ഓട്ടോ ഡ്രൈവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഇരുവരും മരിച്ച നിലയിലാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മരണം നടന്ന സാഹചര്യം ദുരൂഹമാണെന്നും, മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

Story Summary

A 30-year-old woman and her newborn baby were found dead in a lodge room in Thrissur. The woman, identified as Jyothi, had checked into the hotel on June 27, and police have taken her friend into custody for questioning to investigate the mysterious circumstances of their deaths.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.