തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ കെ. സുധാകരൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗം വലിയ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും, ഇത്തരം യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.(K Sudhakaran Operation Toofan Meeting Controversy)
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ആഭ്യന്തരവകുപ്പ് ഇത്തരമൊരു യോഗം തീരുമാനിച്ചിട്ടില്ലെന്നും, ആരാണ് ഈ യോഗം വിളിച്ചതെന്നോ അതിൽ ആരൊക്കെയാണ് പങ്കെടുത്തതെന്നോ തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ മറവിൽ നടക്കുന്ന അനാവശ്യമായ ഇത്തരം കൂട്ടായ്മകൾ വകുപ്പിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോൺഗ്രസ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കി. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ എന്നീ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് യോഗം വിളിച്ചതെന്നാണ് സുധാകര പക്ഷത്തിന്റെ വാദം.
Story Summary
Congress MP K Sudhakaran is facing severe backlash after organizing a meeting under the pretext of supporting the government’s ‘Operation Toofan’. Home Minister Ramesh Chennithala has distanced himself and the department from the event, clarifying that they had no role in calling such a meeting.

