കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43 കാരനായ രാമനാട്ടുകര സ്വദേശിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗിയുടെ സ്രവഫലം നെഗറ്റീവായത്.(Kozhikode Nipah patient tests negative in follow-up)
പരിശോധനാഫലം നെഗറ്റീവായെങ്കിലും, നിലവിൽ രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ അദ്ദേഹം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തന്നെ തുടരും. ചികിത്സാ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ഈ പരിശോധന നടത്തിയത്.
കൂടുതൽ സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജൂൺ പത്താം തീയതിയാണ് ഇദ്ദേഹത്തിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Story Summary
A 43-year-old Nipah patient from Ramanattukara, Kozhikode, has tested negative for the virus in a recent follow-up test. Despite the negative result, he remains on a ventilator in the ICU of Kozhikode Medical College due to his stable but critical condition; his samples have been sent to Pune for further expert validation.

