Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeCrimeആലപ്പുഴയിൽ RSS പ്രവർത്തകന് വെട്ടേറ്റു: കൈകൾക്കടക്കം ഗുരുതര പരിക്ക്, 6 പേർക്കെതിരെ...

ആലപ്പുഴയിൽ RSS പ്രവർത്തകന് വെട്ടേറ്റു: കൈകൾക്കടക്കം ഗുരുതര പരിക്ക്, 6 പേർക്കെതിരെ കേസ് | RSS worker brutally attacked

🎙️ Latest Podcast

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയാണ് ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു എ.പിക്ക് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.(RSS worker brutally attacked in Alappuzha by quotation gang)

തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ വിഷ്ണുവിന്റെ കൈകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അക്രമി സംഘം വളരെ ആസൂത്രിതമായാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണിതെന്ന് സംശയിക്കുന്നു. സംഭവത്തിൽ സ്ഥിരം കുറ്റവാളികളായ ആറുപേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Story Summary

An RSS worker, Vishnu A.P., was brutally attacked by a suspected quotation gang in Karthikapally, Alappuzha, leaving him with severe injuries including severed hands. Police suspect the attack was a retaliation for Vishnu’s role in confronting a group that had created terror with weapons during a temple festival last February; a case has been registered against six individuals.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.