Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: BJP കൗൺസിലർമാർക്കെതിരെ കേസ്; ചെമ്പഴന്തി ഉദയനടക്കം പ്രതികൾ...

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: BJP കൗൺസിലർമാർക്കെതിരെ കേസ്; ചെമ്പഴന്തി ഉദയനടക്കം പ്രതികൾ | Case filed against BJP councilors

🎙️ Latest Podcast

തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി.(Case filed against BJP councilors after clash at Thiruvananthapuram Corporation)

ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ (ഒന്നാം പ്രതി), ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നും, ഹാജർ രജിസ്റ്റർ ബലമായി പിടിച്ചുവാങ്ങിയെന്നുമാണ് പരാതി.

കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന ആർ. സുഗതനെ രക്ഷിക്കാൻ വേണ്ടിയാണ് ബിജെപി കൗൺസിലർമാർ രജിസ്റ്റർ പിടിച്ചുവാങ്ങിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. മേയർ അജണ്ടകൾ അതിവേഗം പാസാക്കിയതായി പ്രഖ്യാപിച്ച് സ്ഥലം വിട്ടതോടെയാണ് സ്ഥിതിഗതികൾ വഷളായത്.

Story Summary

A case has been registered by the Museum police against four BJP councilors in the Thiruvananthapuram Corporation following a violent altercation with UDF councilors during a council meeting. The conflict, involving allegations of physical assault on women councilors and attempts to tamper with the attendance register, has further intensified the political confrontation between the two parties.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.