Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ മഴ തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത...

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം | Kerala Weather Alert

🎙️ Latest Podcast

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Weather Alert Heavy Rain And Fishing Ban In Force)

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ-കിഴക്കൻ അറബിക്കടലിലും തെലങ്കാനയ്ക്ക് സമീപവും നിലനിൽക്കുന്ന ചക്രവാതച്ചുഴികളാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ജൂലൈ മൂന്നുവരെ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് പ്രവചനം.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. കൂടാതെ, സോമാലിയൻ തീരം, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ മേഖലകളിലും മത്സ്യബന്ധനത്തിനായി പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Story Summary

The India Meteorological Department has issued an orange alert for Kannur and Kasaragod districts due to heavy rainfall, while several other districts remain on yellow alert. Due to cyclonic circulations and adverse weather conditions, a fishing ban remains in effect along the Kerala, Lakshadweep, and Karnataka coasts until further notice.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.