കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളെയും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള 28 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2018 മാർച്ച് 14-ന് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു എന്നാരോപിച്ചായിരുന്നു ഇവർക്കെതിരെ കേസെടുത്തത്.(Keezhattur Vayalkili protest accused acquitted by court)
ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെയായിരുന്നു കീഴാറ്റൂരിൽ പ്രക്ഷോഭം ആരംഭിച്ചത്. ‘വയൽക്കിളികൾ’ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മയായിരുന്നു സമരത്തിന് തുടക്കമിട്ടത്. വിവിധ സംഘടനകളുടെ പിന്തുണ സമരത്തിന് ലഭിച്ചിരുന്നു.
നാല്പതിലേറെ കിലോമീറ്റർ നീളമുള്ള പാതയുടെ ഭാഗമായുള്ള 5.66 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസാണ് കീഴാറ്റൂരിലൂടെ കടന്നുപോകുന്നത്. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ള മേൽപ്പാലമാണ് ഈ ബൈപ്പാസിന്റെ പ്രധാന ഭാഗം.
Story Summary
The Taliparamba First Class Magistrate Court has acquitted all 28 individuals, including Suresh Keezhattur, who were arrested during the ‘Vayalkili’ protest against the national highway bypass construction in Keezhattur. The movement faced significant setbacks over the years.

