തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനമികവിനെതിരെ മുൻപ് വിമർശനങ്ങൾ ഉന്നയിച്ചിരുന്ന യു.ഡി.എഫ് നേതൃത്വത്തിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വി.എൻ. വാസവൻ. ഊരാളുങ്കൽ നടപ്പിലാക്കുന്നത് ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണെന്ന് തങ്ങൾ പണ്ടേ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും, അന്ന് പരിഹസിച്ചവർ തന്നെ ഇപ്പോൾ അത് അംഗീകരിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.(VN Vasavan slams UDF over change in stance on Uralungal society)
സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിത്. ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ച നേതാക്കൾ തന്നെയാണ്, പിന്നീട് രഹസ്യമായി അവരെ സമീപിക്കുകയും തങ്ങളുടെ മണ്ഡലങ്ങളിലെ നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് ഒളിവിൽ ആവശ്യപ്പെടുകയും ചെയ്തത്. ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ നടപടി, വാസവൻ ആരോപിച്ചു.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തായ ഊരാളുങ്കൽ സൊസൈറ്റിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വേട്ടയാടാൻ ശ്രമിച്ചവർക്ക്, അവരുടെ പ്രവർത്തന നിലവാരം നേരിട്ട് ബോധ്യപ്പെട്ടതോടെയാണ് നിലപാട് മാറ്റേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Former Cooperation Minister VN Vasavan has stated that the UDF has finally recognized the high construction standards of the Uralungal Labour Contract Co-operative Society (ULCCS) after years of unwarranted criticism. Vasavan alleged that while UDF leaders publicly disparaged the society, they secretly approached ULCCS to undertake development projects in their respective constituencies, highlighting the opposition’s double standards.

