Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeKeralaചിറ്റാറിലെ യുവാവിൻ്റെ മരണം: 2 പേർ കസ്റ്റഡിയിൽ, ദുരൂഹത നീക്കാൻ അന്വേഷണം...

ചിറ്റാറിലെ യുവാവിൻ്റെ മരണം: 2 പേർ കസ്റ്റഡിയിൽ, ദുരൂഹത നീക്കാൻ അന്വേഷണം | Youth dies under mysterious circumstances

🎙️ Latest Podcast

പത്തനംതിട്ട : ചിറ്റാറിൽ സന്ദീപ് (35) എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിൻ്റെ നിർണ്ണായക നീക്കം. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാത്രി വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Youth dies under mysterious circumstances in Pathanamthitta, Two relatives in custody)

സന്ദീപ് തന്നെയാണ് താൻ അടുപ്പത്തിലായിരുന്ന യുവതിയെ വിളിക്കാൻ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് പുറത്തുപോയത്. പിന്നീട് ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ സന്ദീപിനെ മർദിച്ചുവെന്ന് പിതാവ് ആരോപിച്ചിരുന്നു.

ഈ ആരോപണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Summary

Police have taken two relatives of a woman into custody following the mysterious death of 35-year-old Sandeep in Chittar, Pathanamthitta. While Sandeep’s father has alleged that his son was beaten by the woman’s relatives, authorities are awaiting the autopsy and forensic reports to confirm the cause of death.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.