പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. (DYFI Palakkad Controversy)
2025 ഒക്ടോബർ എട്ടിന് പാലക്കാട് വാണിയംകുളത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗമായിരുന്ന വിനീഷിനെയാണ് രാകേഷും സംഘവും ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. രാകേഷിനെതിരെ ഫെയ്സ്ബുക്കിൽ വിമർശന കമന്റ് ഇട്ടതിനെത്തുടർന്നാണ് വിനീഷിനെ ക്രൂരമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് മാസങ്ങളോളം കോമയിലാവുകയും തീവ്രപരിചരണത്തിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ഇത്രയും ഗുരുതരമായ ക്രിമിനൽ കേസിലെ പ്രതിയെ ജില്ലാ നേതൃത്വത്തിലേക്ക് ഉയർത്തിയത് പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചയായിട്ടുണ്ട്.
Summary: The DYFI Palakkad district unit has sparked controversy by electing an accused in an attempted murder case, C. Rakesh, as a member of its district secretariat. Rakesh, who was the Shornur block secretary, is the prime accused in the case involving the brutal attack on former DYFI area committee member Vineesh in October 2025. The attack, allegedly triggered by a critical comment made by Vineesh on Facebook against Rakesh, left the victim in a coma for months.

