ഒൻപതാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി എൻ.സി.ഇ.ആർ.ടി (NCERT Textbook Election Commission). രാജ്യത്ത് ‘സ്വതന്ത്രവും നീതിയുക്തവുമായ’ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമായാണ് കമ്മീഷനെ പുതിയ പാഠപുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് വ്യാജ വോട്ടർമാരെയും മരിച്ചവരെയും നീക്കം ചെയ്യുന്നതിനുള്ള ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ നടപടിക്രമത്തെയും പുസ്തകം പിന്തുണയ്ക്കുന്നുണ്ട്. വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തുന്നതിനും പുതിയ വോട്ടർമാരെ ചേർക്കുന്നതിനും ഈ സംവിധാനം അനിവാര്യമാണെന്നാണ് പാഠപുസ്തകം സമർത്ഥിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെ ‘തുല്യതയില്ലാത്തത്’ എന്ന് വിശേഷിപ്പിക്കുന്ന പാഠപുസ്തകം, വോട്ടർ ബോധവൽക്കരണം, ഇവിഎം, വിവിപാറ്റ്, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയുടെ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്. നേരത്തെ, അടിയന്തരാവസ്ഥയെക്കുറിച്ച് പാഠഭാഗം ഉൾപ്പെടുത്തിയ എൻ.സി.ഇ.ആർ.ടിയുടെ നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പാഠപുസ്തകത്തിൽ പരാമർശിക്കുന്നു. ഭാവിയുഗത്തിന് അടിയന്തരാവസ്ഥയുടെ ‘ഇരുളടഞ്ഞ ചരിത്രം’ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് സഹായിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതോടെ പാഠപുസ്തകങ്ങളിലെ പുതിയ മാറ്റങ്ങൾ സർക്കാർ-പ്രതിപക്ഷ പോരാട്ടത്തിന് പുതിയ വേദിയൊരുക്കുകയാണ്.
Summary: The NCERT has introduced a new Class 9 social science textbook, “Understanding Society: India and Beyond,” which lauds the Election Commission for its role in ensuring free and fair elections. The textbook explicitly supports the Special Intensive Revision (SIR) process for cleaning electoral rolls, a move previously criticized by opposition parties. This development follows another recent controversy regarding the inclusion of a section on the Emergency, which the government justifies as essential education to prevent future democratic erosion.

