ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മന്ദാവലി വാർഡ് കൗൺസിലർ ശശി ചന്ദനയ്ക്ക് തെരുവുപശുവിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെ സ്വന്തം മണ്ഡലത്തിൽ വെച്ചായിരുന്നു സംഭവം.(BJP Councillor Shashi Chandna Injured In Stray Cattle Attack)
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപ്രതീക്ഷിതമായി പശുക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. പശുക്കൾ പെട്ടെന്ന് മുന്നിൽ ചാടിവീഴുകയും വായുവിലേക്ക് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണതിനെത്തുടർന്ന് കടുത്ത പരിക്കുകളേറ്റു, ശശി ചന്ദന മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിൽ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കൗൺസിലർ നിലവിൽ കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരപ്രദേശങ്ങളിൽ തെരുവുപശുക്കളുടെ എണ്ണം പെരുകുന്നതും അവ ഉണ്ടാക്കുന്ന ഭീഷണിയും വലിയ ചർച്ചാവിഷയമായിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.
Story Summary
BJP councillor Shashi Chandna from Mandawali, East Delhi, sustained serious injuries after being attacked by stray cattle while returning from a temple on June 24. She is currently undergoing medical treatment for head and bodily injuries caused by the incident.

