Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaകൊണ്ടോട്ടിയിൽ വൻ രാസലഹരി വേട്ട: 780 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ...

കൊണ്ടോട്ടിയിൽ വൻ രാസലഹരി വേട്ട: 780 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ | Kondotty Drug Bust

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ ഷരിഫ്

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ (38) പോലീസ് പിടികൂടി (Kondotty Drug Bust). ഇയാളിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം MDMA ആണ് പിടിച്ചെടുത്തത്. പ്രതി ലഹരി കടത്തിനായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ അനുദാസ് കെ, സബ് ഇൻസ്പെക്ടർ സെയ്ഫുള്ള പി.ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും DANSAF ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ലഹരി സംഘത്തിലെ പ്രധാനിയാണ് രതീഷ് എന്ന് പോലീസ് അറിയിച്ചു. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെയും ഡാൻസാഫ് ടീമിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് തുടർനടപടികൾ സ്വീകരിച്ചുവരുന്നത്.

Summary: In a major drug bust under ‘Operation Toofan’, police apprehended 38-year-old Ratheesh, a native of Aroor, Kondotty, with 780 grams of MDMA. The seizure, valued at approximately ₹25 lakhs, also included the scooter used for trafficking. Acting on a tip-off received by Malappuram District Police Chief Chaitra Teresa John, a joint team of local police and the DANSAF unit conducted the raid. The accused is believed to be a key member of a drug trafficking group operating in the area, and further investigation is ongoing.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.