HomeNationalഭർത്താവിന്റെ ശരീരത്തിൽ വെടിയേറ്റ പാടുകൾ, ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മധ്യപ്രദേശിൽ...

ഭർത്താവിന്റെ ശരീരത്തിൽ വെടിയേറ്റ പാടുകൾ, ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മധ്യപ്രദേശിൽ കാറിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി | Ashoknagar Couple Death

അശോക് നഗർ: മധ്യപ്രദേശിലെ അശോക് നഗറിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. റിതിക് സോനി (25), മുസ്കാൻ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Ashoknagar Couple Death). ഡ്രൈവർ സീറ്റിൽ വെടിയേറ്റ പാടുകളോടെയും മുഖത്ത് പൊള്ളലേറ്റ നിലയിലുമാണ് റിതിക്കിന്റെ മൃതദേഹം കണ്ടത്. മുസ്കാൻ തൊട്ടടുത്ത സീറ്റിൽ കഴുത്തറുത്ത നിലയിലുമായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ജിമ്മിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മുസ്കാൻ തിരികെ വരാത്തതിനെത്തുടർന്ന് കുടുംബം നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

സംഭവസ്ഥലത്തു നിന്നും ഒരു പിസ്റ്റളും, രക്തം പുരണ്ട കോടാലിയും കട്ടറും കണ്ടെടുത്തു. കാറിൽ നിന്ന് ഏകദേശം 50 അടി അകലെയായി മൂന്ന് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമാകും. ഇൻഡോറിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമാക്കാൻ ഫോറൻസിക് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം ഫലവും പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്.

Summary: A young couple, Ritik Soni and Muskan, were found dead inside a parked car in Ashoknagar, Madhya Pradesh, in a suspicious case involving both gunshot and sharp-force injuries. While Ritik had a bullet wound and burn marks, Muskan was found with her throat slit. Police recovered a pistol, an axe, and a cutter from the scene, along with three mobile phones found 50 feet away. The pair had previously worked together in Indore, a connection now under intense police scrutiny to determine if the deaths were a case of murder or suicide.

Clickable Info Box

Latest updates

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...

ആഭ്യന്തര സീസണിന് മുന്നോടിയായി കേരള ടീം കശ്മീരിലേക്ക്; വിഷ്ണു...

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു (Kerala cricket association). ശ്രീനഗറിൽ...

പൊന്നാനി മണ്ഡലം എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം...

റിപ്പോർട്ട്: അൻവർ ഷരിഫ്  മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എം.പി ഡോ. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ...