റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് പി.കെ. പടിയിൽ വെച്ച് വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് (Kondotty Dog Attack). റോഡിന്റെ എതിർവശത്തുകൂടി കടയിലേക്ക് സാധനം വാങ്ങാൻ പോവുകയായിരുന്ന കുട്ടിയെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വളർത്തുനായ്ക്കൾ സ്വതന്ത്രമായി നടക്കുന്നത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
Summary: A student suffered severe injuries after being attacked by a pet dog in Kizhisseri, Pulyakode, Kondotty. The incident occurred while the child was walking to a nearby shop, and the victim is currently undergoing treatment at the Manjeri Medical College Hospital. The attack has caused significant concern among local residents regarding the safety measures for pet animals in the area.

