തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കക്ഷിചേരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയിൽ അപേക്ഷ നൽകാൻ ഇഡി ഒരുങ്ങുന്നത്. അതേസമയം, കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെച്ചൊല്ലി പ്രോസിക്യൂഷനെതിരെ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.(ED officials attack case, Enforcement Directorate And Police Intervene)
ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ കമ്മീഷണർക്ക് കത്ത് നൽകി. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാത്ത പ്രോസിക്യൂഷന്റെ നിലപാടാണ് ജാമ്യം ലഭിക്കാൻ കാരണമായതെന്നാണ് പോലീസിന്റെ വിമർശനം.
മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണ് ജാമ്യം അനുവദിക്കപ്പെട്ടത്.
Story Summary
The Enforcement Directorate (ED) has decided to intervene in the case regarding the attack on its officials, following the bail granted to the ninth accused, Hareesh Kumar. Simultaneously, the police have expressed dissatisfaction with the prosecution’s stand for not seeking the accused’s custody, and have requested the appointment of a special prosecutor to handle the case and appeal the bail decision.

