കാരക്കസ് : വെനിസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ ദുരന്തമുഖത്തായി രാജ്യം. 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളിൽ കുറഞ്ഞത് 32 പേർ മരിക്കുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. ലാ ഗ്വാറിയ മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്വെറ്റിയ വിമാനത്താവളം താൽക്കാലികമായി അടച്ചു.(Venezuela earthquake, Venezuela Declares State of Emergency After Devastating Twin Earthquakes Claim 32 Lives)
കഴിഞ്ഞ നൂറുവർഷത്തിനിടയിൽ വെനിസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. തലസ്ഥാനമായ കാരക്കാസിലും പരിസരങ്ങളിലും നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഈ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വെനിസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലയ്ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Story Summary
A powerful pair of earthquakes measuring 7.1 and 7.5 magnitude struck Venezuela, resulting in at least 32 deaths and 700 injuries. Acting President Delcy Rodríguez has declared a state of emergency, while Indian Prime Minister Narendra Modi has extended heartfelt condolences and pledged full support to assist the affected nation.

